Monday, 29 December 2014


കണ്ടാലറിയാത്തവര്‍ കൊണ്ടാലറിയും


മൂന്നാം പക്കം സിനിമ കാണുമ്പൊ വല്ല്യാപ്പാനെ വല്ലാതെ ഒര്‍മ്മ വരും, മിസ്സ് ചെയ്യും, ഇന്നു രാവിലെ തന്നെ ഉണരുമീ ഗാനം ഒന്നു കേട്ടു.. മനസ്സില്‍ അന്നത്തെ ഒരു കുരുത്തക്കേട് ഒര്‍മ്മ വന്നു.. 

അന്നും ഇന്നും എല്ലാ കുരുത്തക്കേടുകള്‍ക്കും മുഴുവന്‍ സപ്പോര്‍ട്ടുമായി ഞങ്ങളെ നയിച്ചിരുന്നത് എളാപ്പ ആയിരുന്നു.. പുള്ളി ഇലക്റ്റ്രീഷ്യന്‍ ആണു.. അന്നു ഒരു പൂച്ചക്കിട്ടൊരു പണി കൊടുക്കാനായിരുന്നു പ്ലാന്‍ പൂച്ച മഹാ പോക്കിരിയാ തറവാട്ടിലെ അടുക്കളയിലൊക്കെ കേറി നിരങ്ങി ഒരു സാധനോം പുരത്തൊന്നും വെക്കാന്‍ പറ്റാത്ത അവസ്ഥ വല്ല്യുമ്മ പറയായിനു ഇതിനെ ഒന്നു നാടു കടത്തിക്കൂടെ ഇങ്ങക്കെല്ലാര്‍ക്കും കൂടി എന്നു.. ഇതേ വല്ല്യമ്മ രാത്രി അതിന്റെ ഒരു മ്യാവു കെട്ടാ അതിനു തിന്നാന്‍ കിട്ടാഞ്ഞിട്ടല്ലായിരിക്കും എന്നും പറഞ്ഞു ബെജാറാവേം ചെയ്യും... 

 ഞങ്ങളെ പ്ലാന്‍ പൂച്ചക്ക് ചെരിയൊരു ഷോക്ക് റ്റ്രീറ്റ്മെന്റ് കൊടുത്ത് ഒന്നു പേടിപ്പിക്കാനായിരുന്നു.. ഒരു പ്ലെയ്റ്റില്‍ ചോറു വെച്ച് അതിലേക്ക് വയറു വലിച്ചു.. എല്ലാം സെറ്റാക്കി വല്ല്യാപ്പ കാര്യം മണത്തു ഞങ്ങളോട് ഉപദേശം തുടങ്ങിക്കഴിഞ്ഞിരുന്നു മിണ്ടാപ്രാണിയാ പാപം കിട്ടും പഹേരെ എന്നൊക്കെ... ഞങ്ങളു പരിപാടിയും ആയി മുന്നോട്ട് തന്നെ.. സംഗതി ഏതായാലും പൂച്ച പ്രത്യക്ഷപ്പെട്ടു.. പൂച്ച പ്ലേയിറ്റിലേക്കു തന്നെ നോക്കി നിക്കുന്നു.. പൂച്ച വന്നു തിന്നുന്നതും നോക്കി ഞങ്ങളും പെട്ടന്നായിനു സീന്‍ കോണ്‍ട്ര ആയത്.. വല്ല്യമ്മക്ക് കുറച്ച് കോഴികളുണ്ടായിനു കറക്റ്റ് സമയത്ത് ഒരു പൂവന്‍ അവിടെ മൂപ്പരു പ്ലെയിറ്റ് ലക്ഷ്യമാക്കി വരുന്നു.. പെട്ടന്നു ഞങ്ങളിലാരോ ഒന്നു ഇമ്പാപ്പെ വല്ല്യമ്മന്റെ കോഴി.. എളാപ്പ കൈയ്യില്‍ കിട്ടിയത് വല്ല്യാപ്പാന്റെ കുന്തം വടി കൊടുത്തു ഏറു.. കറക്റ്റ് കൊണ്ടു.. കോഴിക്ക് നല്ലോണം കൊന്ണ്ടു എന്നുറപ്പായി.. 


വല്ല്യാപ്പ വന്നു എന്തനര്‍ഥ പഹേരെ കാട്ടിക്കൂട്ടുന്നത് എന്നും ചോദിച്ചോണ്ട്..

അപ്പൊ ഞങ്ങള്‍ ഞാന്‍ വല്ല്യാപ്പാന്റെ വടി എടുത്തു....അരോ പോയി സ്വിച്ച് ഒഫാക്കി..എളാപ്പ കോഴിയെ പിടിച്ചു അങ്ങനെ വരുന്നു കൊഴിക്ക് പരിക്കുണ്ട്.. ഞാന്‍ വടി കൈയ്യില്‍ കൊടുത്തതും കോഴിയെ എറിഞ്ഞ അതേ സ്റ്റൈലില്‍ ഒറൊറ്റ ഏറാ വടികൊണ്ട് എളാപ്പാന്റെ നേരെ.. നല്ലോണം കൊണ്ടില്ല ഭാഗ്യത്തിനു.. 

അന്നു രാത്രി എനിക്കു എന്റെ വാപ്പാന്റെ അടുത്തു നിന്നും കിട്ടി.. ബാക്കി ഉള്ളോര്‍ക്കും കിട്ട്യെന്നാണു എന്റെ ഒര്‍മ്മ... 

Monday, 10 December 2012

ഇങ്ങനെയും ഡ്രൈവിങ് പടിക്കാം


ആ കാറിന്റെ പേരു ഞാന്‍ ഓര്‍ക്കുന്നില്ല.. (പഴയ നംബര്‍ പ്ളേറ്റ് മുകളില്‍ ഉള്ള  ടൈപ് 800 അതു ഞങ്ങള്‍ക്ക് എടുത്ത് തരുംബൊ.. എന്റെ ഇക്ക മൂത്താപ്പാന്റെ മോന്‍ വിചാരിച്ചു കാണില്ല പണി പാലില്‍ ചേര്‍ത്ത് കിട്ടും എന്നു.. ഞാന്‍ പറഞ്ഞു വരുന്നത് ഡ്രൈവിംഗിനെ കുറിച്ച് ഒരു അന്തോം കുന്തോം ഇല്ലാത്ത മൂന്നു ടീമ്സ് കാറു പഠിക്കാന്‍ പോയ കഥയാണു.. എല്ലാവരും കാറു പഠിച്ചു അപ്പൊ പിന്നെ നമ്മക്കും പഠിക്കണം സിന്ദാബാദ് അതാണെല്ലൊ നാട്ടു നടപ്പ്, അങ്ങനെ ഞങ്ങള്‍ പഠിക്കാന്‍ വേണ്ടി കാറിനു അന്വേഷണം തുടങ്ങി.. ഒടുവില്‍ എന്റെ ഇക്ക പറഞ്ഞു ഒപ്പിച്ചു തരാം എന്നു ഞങ്ങള്‍ക്ക് മൂന്നു പേര്‍ക്കും ഒന്നു രണ്ടു തവണ സ്റ്റിയറിങ് പിടിച്ച പരിചയം മാത്രം..അങ്ങനെ ആ ദിവസം വന്നു കാറുമായി അവന്‍ വന്നു കൂട്ടത്തില്‍ ഞാന്,അസ്‌ലം  സംശീര്‍ ഇതാണു പഠിതാക്കള്.. ഇതില്‍ അസ്‌ലം ഞങ്ങളേക്കാള്‍ 50 മീറ്റര്‍ അധികം സ്റ്റിയറിങ് പിടിച്ച പരിചയം ഉണ്ട്.. ഇക്ക കാറുമായി വന്നപ്പൊ ഞങ്ങള്‍ അവനെ വീട്ടു സാധനം ഏറ്റു വാങ്ങാന്.. അങ്ങനെ ഒരു വിധം പപ്പന്‍ പാസായി അവന്‍ മൊതല്‍ എവിടെയും തട്ടേം മുട്ടേം ചെയ്യതെ ഞങ്ങളെ അടുത്തെത്തിച്ചു..  അങ്ങനെ നാട്ടില്‍ നിന്നും വിടുന്നത് വരെ അവനെ തന്നെ ഡ്രൈവറും ആക്കി.. അവന്റെ വിടലു കണ്ടപ്പൊ ഞങ്ങക്ക് തോന്നി ഇതത്ര വല്ല്യ കാര്യം ഒന്നുല്ല.. സംഭവം ഈസിയാണു ഇപ്പൊ ഇരിഞ്ഞു കളയാമെന്നു..കുറച്ചങ്ങോട്ട് എത്തിയപ്പോ വണ്ടി നീര്‍ത്തി ചില്ലറ പ്ളാനിങ്ങ് ഒക്കെ നടത്തി അങ്ങനെ ഞങ്ങളു സ്ഥലം സെലെക്റ്റ് ചെയ്തത് വട്ടോളി കൊടുവള്ളി റൂട്ടാണു.. ആവശ്യത്തിനു പെട്രോളൊക്കെ അടിച്ച് ഞങ്ങള്‍ (ബിസിമി ചൊല്ലിയോ എന്നോര്‍മ്മയില്ല) തുടങ്ങി.. ഓഹ് സംഭവം കുറച്ചു കഴിഞ്ഞപ്പോയേക്കും അരമായി ഞങ്ങള്‍ ഹെവി ലൈസാന്‍സുള്ള ഡ്രൈവര്‍മാരെക്കാളും എക്സ്‌പ്പെര്‍ട്ട് ആയി എന്നൊക്കെ തോന്നി തുടങ്ങി ഉച്ച ആവുന്നതിന്റെ മുന്നെ തന്നെ ഒറ്റക്കൈ വിട്ടൊക്കെ പോക്കു തുടങ്ങി.. അങ്ങനെ കൊടുവള്ളിയില്‍ നിന്നു വട്ടോളിക്കാണു വണ്ടി ഇപ്പൊ ഓടിക്കൊണ്ടിരിക്കുന്നത് ഞാന്‍ പുറകിലെ സീറ്റില്, സംശീര്‍ ഡ്രൈവറ്.. (സത്യായിട്ടും)അസ്‌ലം ഫ്രണ്ട് സീറ്റിലും അങ്ങനെ ഓടിച്ച് കിഴക്കോത്ത് എന്ന സ്ഥലം എത്തി അവിടെ ഒരു വളവും കയറ്റവും കൂടെ ഉള്ള സ്ഥലം ഉണ്ട് ഞങ്ങള്‍ അവിടെ എത്തറായപ്പൊ പുറകില്‍ ഒരു ബസ്സും എത്തി.. ഞാനൊന്നും വല്ല്യ മൈന്റ് ചെയ്തില്ല പക്ഷേങ്കിലു ഞങ്ങളുടെ ഡ്രൈവര്‍ക്ക് വിറച്ചില്‍ തുടങ്ങിയ കാര്യം ഞാനും മറ്റവനും അറിഞ്ഞതും ഇല്ല..അങ്ങനെ കയറ്റം കയറല്‍ തുടങ്ങി .. അപ്പോയേക്കും ബസ് ഞങ്ങളുടെ തൊട്ടു പുറകിലെത്തി പെരും ഹോര്‍ണടിയും മറ്റവന്റെ എല്ലാ പിടുത്തോം വിട്ടു വണ്ടി നിന്നു (ഇതു എഴുതുംബൊ അതാലോചിച്ചിട്ട് എനിക്കെന്തൊ ഒരു വിറച്ചില്)

ഇപ്പൊ വിറച്ചില്‍ എനിക്കും മറ്റവനും കൂടി ബാധിച്ചു..


അപ്പൊ സംശീര്‍ ഡാ എന്താക്കെടൊ

അസ്‌ലം: നീ  ഹാന്റ് ബ്റേക്ക് ഇടു ബാക്കി ഞാനേറ്റു

അപ്പോയേക്കും ബസ്സില്‍ നിന്നാരണ്ടൊക്കെ ഡയലോഗ് തുടങ്ങിയിരുന്നു

എനിക്ക് ബാക്കില്‍ നിന്നു എന്തൊക്കെയാ ആവുന്നെ എന്നു എനിക്ക് തന്നെ ഓര്‍മ്മയില്ല

അങ്ങനെ സംശീര്‍ ഹാന്റ് ബ്റേക്കിട്ടു മുന്നിലെ രണ്ടു ഡോര്‍ തുറന്നു അവര്‍ ഇറങ്ങി

800 കണ്ടു പിടിച്ച കാലത്തുള്ള ബോസുണ്ടോ ഹാന്റ് ബ്റേക്കിട്ടിട്ട് നില്‍ക്കുന്നു രണ്ടു ഡോറും തുറന്നു വെച്ച നിലയില്‍ എന്നെയും കൊണ്ട് ബോസ് നേരെ ബസ്സിനെ ലക്ഷ്യമാക്കി പുറകോട്ട്.. ഞാ പപ്പു പറഞ്ഞ(മുത്തശ്ശ്യേ കാത്തോളണേ) പടച്ചോനെ കാത്തോളണെ എന്ന അവസ്ഥയും അങ്ങനെ ബസ്സിന്റെ ബംബറില്‍ തട്ടി മൂപ്പരു നിന്നു.. അപ്പോയേക്കും ബസ്സുകാര്‍ക്കും യാത്രക്കാര്‍ക്കും കാര്യം മനസ്സിലായി.. ചിരി തുടങ്ങി ബസ്സിന്റെ ഡ്രൈവര്‍ ഞങ്ങളോടൊരു ചോദ്യം ചോദിച്ചു അപ്പോയാണു ഒരു സമാധാനായത്..

ഞാന്‍ ഇങ്ങനെ താങ്ങി പിടിച്ചു തരാം (ബസ്സുകൊണ്ട്) നിങ്ങക്ക് എന്തെങ്കിലും ചെയ്യാന്‍ പറ്റോ എന്നു.. അതു കേട്ട എല്ലാരും ചിരിച്ചു പോയി ഒടുവില്‍ ഒരു വിധം കയറ്റം കയറ്റി നിര്‍ത്തി.. പിന്നെ കുറെ ടൈം അവ്വിടെ ബസ്സിനു ചെറുതായി പെയ്ന്റ് പോയി സാരല്ല എന്നും പറഞ്ഞു അവരു പോയി.. കാറിന്റെ ബേക്കില്‍ ചതുക്കം പറ്റിയിരുന്നു അതു മിണ്ടാതെ ഞങ്ങളു മൊതലു ഇക്കാനെ തിരിച്ച് ഏല്‍പ്പിച്ചു. ഓണര്‍ അതു നമ്മളോട് പറ്റിയതാണെന്നും പറഞ്ഞു കച്ചറ ആയി.. ഇക്ക ഞങ്ങളെ വിളിച്ചു ഞങ്ങളു പറഞ്ഞു ഏയ് അല്ലാ..

എന്തൊക്കെയോ ആക്കി ഒരു വിധം തീര്‍പ്പാക്കി.. വല്ല്യ നഷ്ടല്ലാണ്ട്

ഇതു നടക്കുന്നതിന്റെ മുന്നെ വേറെ കുറെ സംഭവങ്ങള്‍ ഉണ്ടായിരുന്നു ഞങ്ങള്‍ വാടകക്കെടുത്ത കാര്‍ നാട്ടിലെ കുറച്ചാളുകളെ പടിപ്പിക്കാന്‍ ഞങ്ങളു വീണ്ടും വാടകക്ക് കൊടുത്തു അങ്ങനെ ഞങ്ങളുടെ വാടക ഊണ്ടാക്കി

 വാല്‍കഷ്‌ണം
ഇന്നും എനിക്ക് അത്ഭുതം മാറാത്ത ഒരു കാര്യം അവന്‍ എന്തു ധൈര്യത്തിലാ ഞങ്ങള്‍ക്ക് വണ്ടി എടുത്ത് തരാമെന്നു പറഞ്ഞത് എന്നും ഞങ്ങള്‍എന്തു ധൈര്യത്തിലാ അവന്റെ അടുത്ത് എടുത്ത് തരാന്‍ പറഞ്ഞതും , ഓക്കെ പറഞ്ഞത് എന്നും